Prophet Muhammad(Saw)

hira

തിരുനബി സാമീപ്യം

പ്രവിശാലമായ പ്രപഞ്ചവും അതിലുള്ള സര്‍വ്വതും മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യരില്‍ ഏറ്റവും മഹത്വമേറിയവരാണ് പ്രവാചകന്മാര്‍. അവരില്‍ അത്യുല്‍കൃഷ്ടരാണ് അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്തഫാ (സ്വ). അല്ലാഹു മഹത്വം കല്‍പിച്ച ദിനങ്ങളത്രെ വ്യാഴാഴ്ച, അറഫാ ദിനം, ആശൂറാഅ് എന്നിവ. എന്നാല്‍ ഈ ദിനങ്ങളേക്കാള്‍ പുണ്യമുള്ള ദിനമാണ് ലൈലതുല്‍ ഖദ്ര്‍. ആയിരം മാസത്തിന്റെ പുണ്യമുള്ള ഈ രാവിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് റസൂല്‍ (സ്വ) ഈ ലോകത്തേക്ക് ഭൂജാതരായ സമയം. ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹു റസൂലിന് നല്‍കിയ ഖുര്‍ആനാണ്. കൂടുതല്‍

hira

ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം

ഇസ്‌ലാമിന്റെ ആഗമം ജീര്‍ണ്ണതയില്‍ നിമഗ്‌നമായ റോമന്‍ നാഗരികതയുടെ കടയ്ക്ക് കത്തിവെച്ചു വെന്ന് അദ്ദേഹം പരോക്ഷമായി സമ്മതിക്കുന്നു. സാമ്രാജ്യത്തിന്റെ രാമത്തെ ഏററവും വലിയ നഗരമായ അലക്‌സാ്‌റിയ രാം ഖലീഫ ഉമറിന്റെ (റ) കാലത്ത് കീഴടങ്ങിയപ്പോള്‍ ആഫ്രിക്കയിലേക്കും ആന്തലൂസിയയിലേക്കുമുള്ള കവാടമാണ് തുറക്കപ്പെടുന്നതെന്ന് ആരും നിനച്ചിട്ടുാവില്ല. അധഃസ്ഥിതന്റെ ഉണര്‍ത്തുപാട്ട് ഭരണവും പോരാട്ടവുമായിരുന്നു പഴയ ലോകത്ത് ആഢ്യകുലത്തിന്റെ അംഗീകൃത തൊഴില്‍. കൃഷിയും കച്ചവടവും കീഴാളന് നീക്കിവെച്ച മേഖലയായിരുന്നു. റോമിലും ഇന്ത്യയിലും അവസ്ഥ ഭിന്നമായിരുന്നില്ല. അഭിജാത കുലത്തിനു വേണ്ടി അധഃസ്ഥിതര്‍ ജീവിക്കുന്നു എന്ന വഴിപിഴച്ച

child-hood

പ്രവാചകന്റെ കുട്ടിക്കാലം

ക്രിസ്താബ്ദം 571 ഏപ്രില്‍ 20‏-ാം തീയതി ഗജവര്‍ഷം ഒന്നാം കൊല്ലം, റബീഉല്‍ അവ്വല്‍ 12‏-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍ ആമിനയുടെ പുത്രനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം മക്കയില്‍ ജനിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിതാവായ അബ്ദുല്ല അന്തരിച്ചതിനാല്‍ ജനിക്കുമ്പോള്‍ തന്നെ നബി ഒരു അനാഥശിശുവായിരുന്നു. പൈതൃകമായി ലഭിച്ച സ്വത്ത് അഞ്ച് ഒട്ടകവും ഏതാനും ആടുകളും ഒരു പരിചാരികയുമായിരുന്നു പിതാമഹനായ അബ്ദുല്‍ മുത്വലിബ് മക്കയില്‍ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു.

HOLY QURRAN

reading-quarran

വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം

റോസാപ്പൂ. എന്തൊരു ചന്തമാണതിന്. തലപുകഞ്ഞ് നീറുകയാണെങ്കില്‍പോലും വിടര്‍ന്നുനില്‍ക്കുന്ന പൂ ഒന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. അതിന്റെ സുഗന്ധവും സൌന്ദര്യവും നമ്മുടെ കണ്ണിലൂടെ, ആത്മാവിലൂടെ കടന്നുപോകും. അതനുഭവിക്കാന്‍ അല്‍പ്പം സൌന്ദര്യബോധമേ ആവശ്യമുളളൂ. ഇതരജീവികളില്‍ നിന്ന് മനുഷ്യരെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത കൂടിയാണല്ലോ സൌന്ദര്യബോധം. എന്നാല്‍ ഈ പുഷ്പ ത്തിന് ചില പോരായ്മകളുണ്ട്. ഒന്ന്: നൈമിഷികത. നശ്വരമാണ് പുഷ്പം. അതെത്ര സുന്ദരിയും മോഹിനിയുമാണെ ങ്കിലും അല്‍പായുസ്സാണ്. രണ്ട്: വിശുദ്ധിഭംഗം. മികച്ച സൌന്ദര്യത്തിന്റെ നിറച്ചാര്‍ത്തു മായി വിടര്‍ന്നുനില്‍ക്കുന്ന പുഷ്പത്തിന്റെ കാണ്ഡം, വേരുകള്‍ ചിലപ്പോള്‍ കുപ്പയിലാ

reading-quarran

ഖുര്‍ആനില്‍ പതിവാക്കേണ്ടവ

ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫര്‍ള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്. സൂറത്തുല്‍ ഫാതിഹ. സൂറത്തുല്‍ ഇഖ്ലാസ്വ് (112‏-ാം അദ്ധ്യായം). സൂറത്തുല്‍ ഫലഖ് (113‏-ാം അദ്ധ്യായം). സൂറത്തുന്നാസ് (114‏-ാം അദ്ധ്യായം). ആയത്തുല്‍ കുര്‍സിയ്യ് (അല്‍ ബഖറ: 255). ശഹിദല്ലാഹു… (ആലു ഇംറാന്‍: 18). ഉറങ്ങാനുദ്ദേശിച്ചാല്‍ ഈ ആറെണ്ണത്തിനു പുറമെ, ആമനര്‍റസൂല്‍ (അല്‍ ബഖറ: 284‏-286). സൂറത്തുല്‍ കാഫിറൂന്‍ (109‏-ാം അദ്ധ്യായം) എന്നിവ ഓതലും സുന്നത്താണ്. എല്ലാ ദിവസവും

reading-quarran

ഖുര്‍ആന്‍ പാരായണ മര്യാദകള്‍

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ താഴെ കൊടുത്ത അദബുകള്‍ (മര്യാദകള്‍) പാലിക്കല്‍ സുന്നത്താണ്. വുളൂഅ് ചെയ്യുക. മിസ്വാക് ചെയ്യുക. നേരത്തെ വുളൂഅ് ചെയ്യുമ്പോള്‍ മിസ്വാക് ചെയ്തിട്ടുണ്ടെങ്കിലും ഖുര്‍ആന്‍ പാരായണ വേളയില്‍ അതു പ്രത്യേകം സുന്നത്തുണ്ട്. വൃത്തിയുള്ള സ്ഥലത്തു വെച്ചായിരിക്കുക. മസ്ജിദ് (പള്ളി) ആണ് ഏറ്റവും ഉത്തമം. ഖിബ്ലക്ക് അഭിമുഖമായി ഭക്തിപൂര്‍വ്വം തല താഴ്ത്തി ഇരിക്കുക. പാരായണം തുടങ്ങുമ്പോള്‍ ‘അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം’ (ശപിക്കപ്പെട്ട പിശാചില്‍ നിന്നു അല്ലാഹുവിനോട് ഞാന്‍ കാവല്‍ തേടുന്നു), ‘ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ (കാരുണ്യകനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു) എന്നു ചൊല്ലുക. എന്നാല്‍

Top

Get Widget